Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : House In Mundakkal

Kottayam

മു​ണ്ട​യ്ക്ക​ൽ ത​റ​വാ​ടിനുണ്ടൊരു വനം

കോ​​ട്ട​​യം: പ​​ച്ച​​പുത​​ച്ച മ​​ര​​ങ്ങ​​ള്‍, അ​​തി​​ല്‍ കൂ​​ടു കൂ​​ട്ടി​​യും മ​​ധു​​ര പ​​ഴ​​ങ്ങ​​ള്‍ ക​​ഴി​​ച്ചും ചെ​​റു​​കി​​ളി​​ക​​ള്‍, ക​​ള​​ക​​ളാ​​ര​​വം മു​​ഴ​​ക്കി ഒ​​ഴു​​കു​​ന്ന ചെ​​റു അ​​രു​​വി, അ​​രു​​വി​​യി​​ലെ വെ​​ള്ളം ഒ​​ഴു​​കി​​യെ​​ത്തി​​യ ചേ​​റി​​ല്‍ അ​​രി​​മ​​ണി​​ക​​ളാ​​കാ​​നു​​ള്ള നെ​​ല്‍​ച്ചെ​​ടി​​ക​​ള്‍, പ​​ഴ​​മ​​യു​​ടെ പു​​തു​​മ​​യി​​ല്‍ മ​​നോ​​ഹ​​ര​​മാ​​യ വീ​​ട്.

മ​​നു​​ഷ്യ​​നും ജീ​​വ​​ജാ​​ല​​ങ്ങ​​ളും ഒ​​രു​​മി​​ച്ച് ജീ​​വി​​ക്കു​​ന്ന പ്ര​​കൃ​​തി​​യു​​ടെ മ​​നോ​​ഹ​​ര​​മാ​​യ ഒ​​രു ആ​​വാ​​സ​​വ്യ​​വ​​സ്ഥ.

രാ​​മ​​പു​​രം, മ​​ര​​ങ്ങാ​​ട് മു​​ണ്ട​​യ്ക്ക​​ല്‍ വീ​​ട്ടി​​ല്‍ ര​​ഞ്‌​ജി​ത്ത് സ​​ഖ​​റി​​യാ​​സ് ജോ​​സ​​ഫി​​നു മ​​ര​​ങ്ങ​​ള്‍ ജീ​​വ​​നാ​​ണ്. മ​​ര​​ത്തെ ജീ​​വ​​നാ​​ക്കി​​യ ര​​ഞ്‌​ജി​ത്തി​​ന്‍റെ വീ​​ടി​​നു ചു​​റ്റു​​മാ​​യി ഒ​​രേ​​ക്ക​​റോ​​ളം വ​​ന​​മാ​​ണ്. മ​​നു​​ഷ്യ​നി​​ര്‍​മി​​ത​​മാ​​യ വ​​നം. വ​​നം വ​​കു​​പ്പി​​ലെ ഉ​​യ​​ര്‍​ന്ന ഉ​​ദ്യോ​​ഗ​​സ്ഥ​​നാ​​യി​​രു​​ന്ന പി​​തൃ​​സ​​ഹോ​​ദ​​ര​​ന്‍റെ പ്രോ​​ത്സാ​​ഹ​​ന​​ത്തി​​ലാ​​ണ് പ്ര​​കൃ​​തി​​യോ​​ടും മ​​ര​​ങ്ങ​​ളോ​​ടും ര​​ഞ്‌​ജി​ത്തി​​ന് താ​​ത്പ​​ര്യം തോ​​ന്നിത്തുട​​ങ്ങു​​ന്ന​​ത്. അ​​ദ്ദേ​​ഹം തു​​ട​​ങ്ങിവ​​ച്ച മ​​രം വ​​ച്ചു​പി​​ടി​​പ്പി​​ക്ക​​ല്‍ ര​​ഞ്‌​ജി​ത്ത് വേ​​ഗ​​ത്തി​​ലാ​​ക്കി​​യ​​പ്പോ​​ള്‍ മു​​ണ്ട​​യ്ക്ക​​ല്‍ ത​​റ​​വാ​​ട്ടു​​വീ​​ട് ഇ​​പ്പോ​​ള്‍ ഒ​​രു വ​​ന​​മാ​​യി മാ​​റി​​യി​​രി​​ക്കു​​ക​​യാ​​ണ്.

നാ​​ട്ടി​​ലും വ​​ന​​ത്തി​​ലും കാ​​ണു​​ന്ന ഇ​​രു​​നൂ​​റി​​ല​​ധി​​കം മ​​ര​​ങ്ങ​​ളാ​​ണ് ഈ ​​വ​​ന​​ത്തി​​ല്‍ പ​​ച്ച​പു​​ത​​ച്ചു നി​​ല്‍​ക്കു​​ന്ന​​ത്. അ​​ര​​യാ​​ഞ്ഞ​​ിലി, നെ​​ടു​​നാ​​ര്, ചെ​​ന്നാ​​ങ്ക്, അ​​കി​​ല്‍, കു​​ള​​മാ​​വ്, ശെ​​ന്തു​​രു​​ണി, താ​​ന്നി, അ​​റ​​യോ​​ണ്‍ തു​​ട​​ങ്ങി​​യ​​വ നി​​ര​​വ​​ധി​​യാ​​യി​​ട്ടു​​ണ്ട്. വേ​​ന​​ല്‍​ക്കാ​​ല​​ത്ത് ചൂ​​ടി​​നെ പ്ര​​തി​​രോ​​ധി​​ക്കു​​ന്ന​​തി​​നൊ​​പ്പം വീ​​ടി​​നും വീ​​ട്ടു​​മു​​റ്റ​​ത്തി​​നും ന​​ല്ല ഒ​​രു ത​​ണു​​പ്പ് ഈ ​​വ​​ന​​ത്തി​​ലൂ​​ടെ ല​​ഭി​​ക്കു​​ന്നു​​ണ്ട്.​

പ​​ഴ​​യ ത​​റ​​വാ​​ട്ടു​വീ​​ട് ഷൂ​​ട്ടിം​​ഗി​​നാ​​യി ന​​ല്‍​കി​​യ​​പ്പോ​​ള്‍ എ​​ത്തി​​യ ച​​ല​​ച്ചി​​ത്ര​​താ​​രം ദു​​ല്‍​ഖ​​ര്‍ സ​​ല്‍​മാ​​ന്‍ ര​​ഞ്‌​ജി​​ത്തി​​ന്‍റെ വ​​നം ഇ​​ഷ്‌​ട​​പ്പെ​​ടു​​ക​​യും പ്ര​​കൃ​​തി സ്‌​​നേ​​ഹ​​ത്തെ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ക​​യും ചെ​​യ്തു. ഓ​​ര്‍​മ​​യ്ക്കാ​​യി വെ​​ള്ള അ​​കി​​ല്‍ എ​​ന്ന മ​​ര​​വും വ​​ന​​ത്തി​​ല്‍ ന​​ട്ട​​തി​​നു ശേ​​ഷ​​മാ​​ണ് ദു​​ല്‍​ഖ​​ര്‍ മ​​ട​​ങ്ങി​​യ​​ത്. ദു​​ല്‍​ഖ​​ര്‍ മ​​രം എ​​ന്ന പേ​​രി​​ല്‍ ര​​ഞ്ജി​ത്ത് ഈ ​​മ​​ര​​ത്തെ സം​​ര​​ക്ഷി​​ച്ചു വ​​രു​​ന്നു.

വ​​ന​​ത്തി​​ലെ മ​​ര​​ങ്ങ​​ള്‍ പ​​ട​​ര്‍​ന്നു പ​​ന്ത​​ലി​​ച്ച​​പ്പോ​​ള്‍ ധാ​​രാ​​ളം കി​​ളി​​ക​​ൾ വ​​ന്നെ​​ത്തു​​ക​​യും കൂ​​ടു​​കൂ​​ട്ടു​​ക​​യും ചെ​​യ്തു. മ​​ര​​ങ്ങ​​ളെ സ്‌​​നേ​​ഹി​​ക്കു​​ന്ന​​തി​​നൊ​​പ്പം പ​​ക്ഷി നി​​രീ​​ക്ഷ​​ക​​ന്‍ കൂ​​ടി​​യാ​​യ ര​​ഞ‌്‌​ജി​​ത്ത് സ്വ​​ന്ത​​മാ​​യി നി​​ര്‍​മി​​ച്ചെ​​ടു​​ത്ത വ​​ന​​ത്തി​​ല്‍നി​​ന്ന് 80ല​​ധി​​കം പ​​ക്ഷി​​ക​​ളെ തി​​രി​​ച്ച​​റി​​ഞ്ഞു ക​​ഴി​​ഞ്ഞു.

സീ​​സ​​ണു​​ക​​ളി​​ല്‍ നി​​ര​​വ​​ധി പ​​ക്ഷി​​ക​​ളാ​​ണ് ഈ ​​വ​​ന​​ത്തി​​ലെ​​ത്തു​​ന്ന​​ത്. ഇ​​സ്ര​​യേ​​ലി​​ന്‍റെ ദേ​​ശീ​​യ പ​​ക്ഷി​​യാ​​യ ഹൂ​​പോ​​യെ വ​​രെ തി​​രി​​ച്ച​​റി​​ഞ്ഞി​​ട്ടു​​ണ്ട്. മ​​ര​​ത്തി​​ല്‍ അ​വ​യു​ടെ പേ​​രും ശാ​​സ്ത്രീ​​യ നാ​​മ​​വും രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​തി​​നൊ​​പ്പം ത​​ന്നെ വ​​ന​​ത്തി​​ല്‍നി​​ന്നു തി​​രി​​ച്ച​​റി​​ഞ്ഞ പ​​ക്ഷി​​ക​​ളു​​ടെ പേ​​രും ര​ഞ്‌​ജി​ത്തി​​ൻെ കൈ​​വ​​ശ​​മു​​ണ്ട്. വ​​നം നി​​ര്‍​മി​​ച്ചാ​​ല്‍ ആ​​ദാ​​യം ല​​ഭി​​ക്കി​​ല്ല എ​​ങ്കി​​ലും​ സ്ഥ​​ല​​മു​​ള്ള​​യാ​​ളു​​ക​​ൾ അ​​ര​​യേ​​ക്ക​​റെ​​ങ്കി​​ലും മ​​ര​​ങ്ങ​​ളെ​​യും പ​​ക്ഷി​​ക​​ളെ​​യും സം​​ര​​ക്ഷി​​ക്കാ​​നാ​​യി നീ​​ക്കി​വ​​യ്ക്ക​​ണ​​മെ​​ന്നും പ​​രി​​സ്ഥി​​തി സം​​ര​​ക്ഷ​​ണ​​ത്തി​​നാ​​യി യു​​വാ​​ക്ക​​ള്‍ കൂ​​ടു​​ത​​ലാ​​യി രം​​ഗ​​ത്തു​വ​​ര​​ണ​​മെ​​ന്നു​​മാ​​ണ് ര​​ഞ്‌​ജി​​ത്ത് പ​​റ​​യു​​ന്ന​​ത്.

ഇ​​വി​​ടം വ​​ന​​സ്ഥ​​ലി​

കോ​​ട്ട​​യം: ‘വ​​ന​​സ്ഥ​​ലി​​യി​​ല്‍ പാ​​രി​​ജാ​​തം പൂ​​ത്തൂ, വ​​ന​​സ്ഥ​​ലി​​യി​​ല്‍ ച​​ക്ക​​ക്കാ​​ലം തു​​ട​​ങ്ങി, വ​​ന​​സ്ഥ​​ലി​​യി​​ല്‍ മാ​​മ്പ​​ഴ​​ക്കാ​​ലം ആ​​രം​​ഭി​​ച്ചു’’ ഇ​​ങ്ങ​​നെ ര​​ണ്ടു വാ​​ച​​ക​​മെ​​ഴു​​തി​​യ പോ​​സ്റ്റ് കാ​​ര്‍​ഡു​​ക​​ള്‍ വ​​ര്‍​ഷ​​ത്തി​​ല്‍ മൂ​​ന്നു ത​​വ​​ണ പ​​തി​​വു തെ​​റ്റാ​​തെ പ​​രി​​സ്ഥി​തി​​യെ സ്‌​​നേ​​ഹി​​ക്കു​​ന്ന​​വ​​രു​​ടെ വീ​​ടു​​ക​​ളി​​ല്‍ എ​​ത്തി​​യി​​രു​​ന്നു. ഈ ​​കാ​​ര്‍​ഡു​​ക​​ള്‍ കി​​ട്ടി​​യാ​​ല്‍ ഉ​​ട​​ന്‍ത​​ന്നെ അ​​വ​​ര്‍ പൂ​​ഞ്ഞാ​​ര്‍ പാ​​താ​​മ്പു​​ഴ​​യ്ക്കു സ​​മീ​​പം മ​​ല​​യി​​ഞ്ചി​​പ്പാ​​റ​​യി​​ലു​​ള്ള വ​​ന​​സ്ഥ​​ലി എ​​ന്ന വ​​ന​​ത്തി​​ലെ​​ത്തും ഒ​​രു​​മി​​ച്ചു​​കൂ​​ടും, ക​​ഥ​​ക​​ള്‍ പ​​റ​​യും, ക​​വി​​ത​​ക​​ള്‍ ചൊ​​ല്ലും, കാ​​ട്ടി​​ലെ ഭ​​ക്ഷ​​ണ​​ങ്ങ​​ള്‍ ക​​ഴി​​ക്കും, ഒ​​രു മ​​രം കൂ​​ടി വ​​ച്ചു മ​​ട​​ങ്ങും.

പാ​​താ​​മ്പു​​ഴ​​യി​​ല്‍നി​​ന്ന് ചോ​​ല​​ത്ത​​ട​​ത്തി​​നു​​ള്ള കു​​ത്ത​​നെ ക​​യ​​റ്റ​​ത്തി​​ലു​​ള്ള റോ​​ഡി​​ലാ​​ണ് ഈ ​​ആ​​റേ​​ക്ക​​ര്‍ മ​​നു​​ഷ്യ​​നി​​ര്‍​മി​​ത കാ​​ട്. പൂ​​ണ്ടി​​ക്കു​​ള​​ത്തി​​ല്‍ ദേ​​വ​​സ്യാ​​ച്ച​​ന്‍ എ​​ന്ന​​യാ​​ള്‍ ത​​പ​​സു​​പോ​​ലെ അ​​നു​​ഷ്ഠി​​ച്ചു​​വ​​ന്ന ക​​ര്‍​മ​​ത്തി​​ന്‍റെ ഫ​​ല​​പ്രാ​​പ്തി​​യാ​​ണ് ഈ ​​മ​​നോ​​ഹ​​ര​​മാ​​യ കാ​​ട്.

ധ​​ന-​​ത​​ത്വ​​ശാ​​സ്ത്ര​​ത്തി​​ല്‍ ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ​​ധാ​​രി​​യാ​​യി​​രു​​ന്ന പൂ​​ണ്ടി​​ക്കു​​ള​​ത്ത് ദേ​​വ​​സ്യാ സെ​​ബാ​​സ്റ്റ്യ​​ന്‍ എ​​ന്ന ദേ​​വ​​സ്യാ​​ച്ച​​ന് അ​​ലി​​ഗ​​ഡ് മു​​സ്‌​ലിം യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി​​യി​​ല്‍ ഉ​​പ​​രി​​പ​​ഠ​​നം ക​​ഴി​​ഞ്ഞ ഉ​​ട​​നെ ജോ​​ലി ല​​ഭി​​ച്ചെ​​ങ്കി​​ലും മ​​ല​​യി​​ഞ്ചി​​പ്പാ​​റ​​യി​​ലെ ത​​ന്‍റെ പി​​തൃ​​സ്വ​​ത്താ​​യ കൃ​​ഷി​​ഭൂ​​മി അ​​ദ്ദേ​​ഹ​​ത്തെ മാ​​ടി​​വി​​ളി​​ച്ചു​​കൊ​​ണ്ടി​​രു​​ന്നു. ജോ​​ലി ഉ​​പേ​​ക്ഷി​​ച്ച് തി​​രി​​കെ​​യെ​​ത്തി ദേ​​വ​​സ്യാ​​ച്ച​​ന്‍ കൃ​​ഷി​​യി​​ട​​ത്തി​​ല്‍ അ​​ധ്വാ​​നി​​ക്കാ​​ന്‍ തീ​​രു​​മാ​​നി​​ച്ചു.​

കു​​ടും​​ബാം​​ഗ​​ങ്ങ​​ളും പ​​രി​​ച​​യ​​ക്കാ​​രും സ്ഥ​​ല​​ത്ത് റ​​ബ​​ര്‍ വ​​ള​​ര്‍​ത്തി ആ​​ദാ​​യ​​മെ​​ടു​​ക്കാ​​ന്‍ നി​​ര്‍​ബ​​ന്ധി​​ച്ചെ​​ങ്കി​​ലും സ​​സ്യ​​ല​​താ​​ദി​​ക​​ളും വൃ​​ക്ഷ​​വി​​ള​​ക​​ളും നി​​റ​​ഞ്ഞ് സ​​മൃ​​ദ്ധ​​മാ​​യ ഒ​​രു വ​​ന​​യി​​ടം ദേ​​വ​​സ്യാ​​ച്ച​​ന്‍ അ​​പ്പോ​​ഴേ​​ക്കും സ്വ​​പ്നം ക​​ണ്ടു​​തു​​ട​​ങ്ങി​​യി​​രു​​ന്നു.

ഒ​​രു ചി​​ര​​ട്ട​​യി​​ല്‍ നി​​റ​​യെ ച​​ക്ക​​ക്കു​​രു കൊ​​ടു​​ത്തി​​ട്ട് കു​​ഴി​​ച്ചി​​ടാ​​ന്‍ പ​​റ​​ഞ്ഞ അ​​മ്മ​​യു​​ടെ നി​​ര്‍​ദേ​​ശം അ​​നു​​സ​​രി​​ച്ച ദേ​​വ​​സ്യാ​​ച്ച​​ന്‍ അ​​ത് തു​​ട​​ര്‍​ന്ന​​ത് 93 വ​​യ​​സു​​വ​​രെ​​യാ​​ണ്. ഇ​​സ്ര​യേ​ലി​​ല്‍​നി​​ന്ന് കൊ​​ണ്ടു​​വ​​ന്ന ഒ​​രു പേ​​ര​​റി​​യാ​​ത്ത വി​​ത്ത് ന​​ട്ടു​​വ​​ള​​ര്‍​ത്തി. അ​​പ്പോ​​ഴേ​​ക്കും സം​​സ്ഥാ​​ന​​ത്തി​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ല്‍​നി​​ന്നു​​ള്ള പ​​രി​​സ്ഥി​​തി സ്‌​​നേ​​ഹി​​ക​​ള്‍ ഇ​​വി​​ടേ​​ക്ക് എ​​ത്തി​​ത്തു​​ട​​ങ്ങി. വി​​വി​​ധ കാ​​ര്‍​ഷി​​ക​​, പ​​രി​​സ്ഥി​​തി, സാ​​മൂ​​ഹി​​ക സം​​ഘ​​ട​​ന​​ക​​ളു​​ടെ ഒ​​ത്തു​​ചേ​​ര​​ലു​​ക​​ള്‍​ക്കും ഇ​​വി​​ടം വേ​​ദി​​യാ​​യി.

വീ​​ടി​​ന്‍റെ മു​​ക​​ള്‍ ത​​ട്ട് ഹാ​​ളാ​​യി ക്ര​​മീ​​ക​​രി​​ച്ച് 50 ഇ​​രി​​പ്പി​​ട​​ങ്ങ​​ളും ത​​യാ​​റാ​​ക്കി​​യാ​​ണ് അ​​ദ്ദേ​​ഹം വി​​രു​​ന്നു​​കാ​​രെ സ്വീ​​ക​​രി​​ച്ച​​ത്. ഇ​​പ്പോ​​ള്‍ മു​​ന്നൂ​​റി​​ല​​ധി​​കം ഇ​​ന​​ങ്ങ​​ളി​​ലാ​​യി ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് സ​​സ്യ​​ജാ​​ല​​ങ്ങ​​ളു​​ണ്ട് ഈ ​​കാ​​ട്ടി​​ല്‍. പേ​​ര​​റി​​യാ​​ത്ത​​വ​​യെ അ​​ട​​യാ​​ള​​പ്പെ​​ടു​​ത്താ​​ന്‍ സ​​സ്യ​​ശാ​​സ്ത്ര​​ജ്ഞ​​ര്‍ വ​​രെ മ​​ല ക​​യ​​റി വ​​ന്നു.

ഒ​​രു പ​​രി​​സ്ഥി​​തി സം​​ഗ​​മ​​ത്തി​​നി​​ട​​യി​​ലാ​​ണ് കേ​​ര​​ള ന​​ദീ​​സം​​ര​​ക്ഷ​​ണ​​സ​​മി​​തി പ്ര​​സി​​ഡ​​ന്‍റും മ​​ല​​യാ​​ള​​ഭാ​​ഷാ പ​​ണ്ഡി​​ത​​നു​​മാ​​യ ഡോ. ​​എ​​സ്. രാ​​മ​​ച​​ന്ദ്ര​​ന്‍ ‘ഇ​​വി​​ടം വ​​ന​​സ്ഥ​​ലി​’ എ​ന്ന് നാ​​മ​​ക​​ര​​ണം​ ചെ​​യ്ത​​ത്.

മു​​റ്റ​​ത്തെ പ്രൗ​​ഢ​​മാ​​യ ലി​​ച്ചി​​മ​​ര​​ത്തി​​ലും വ​​ഴി​​യോ​​ര​​ത്തെ ഇ​​ല്ലി​​ക്കൂ​​ട്ട​​ത്തി​​ന് മു​​ക​​ളി​​ലും കു​​ട്ടി​​ക​​ള്‍​ക്കാ​​യി ദേ​​വ​​സ്യാ​​ച്ച​​ന്‍ ഏ​​റു​​മാ​​ട​​ങ്ങ​​ള്‍ പ​​ണി​​തു. 2020 ജൂ​​ണ്‍ 10ന് ​​ദേ​​വ​​സ്യാ​​ച്ച​​ന്‍ മ​​ര​​ങ്ങ​​ളെ​​യും താ​​ന്‍ നി​​ര്‍​മി​​ച്ച കാ​​ടി​​നെ​​യും മ​​നു​​ഷ്യ​​ര്‍​ക്ക് സ​​മ്മാ​​നി​​ച്ച ഇ​​ഹ​​ലോ​​ക​​വാ​​സം വെ​​ടി​​ഞ്ഞു. ഇ​​പ്പോ​​ള്‍ സ​​ഹോ​​ദ​​ര പു​​ത്ര​​നും പ​​രി​​സ്ഥി​​തി പ്ര​​വ​​ര്‍​ത്ത​​ക​​നു​​മാ​​യ എ​​ബി എ​​മ്മാ​​നു​​വ​​ല്‍ പൂ​​ണ്ടി​​ക്കു​​ള​​മാ​​ണ് വ​​ന​​സ്ഥ​​ലി​​യു​​ടെ കാ​​വ​​ല്‍​ക്കാ​​ര​​ന്‍. വ​​ന​​ഭൂ​​മി​​യി​​ലൂ​​ടെ ഒ​​രു​​വ​​ട്ട​​മെ​​ങ്കി​​ലും ക​​യ​​റി​​യി​​റ​​ങ്ങി മ​​ര​​മ​​ക്ക​​ളെ ത​​ലോ​​ടി ക്ഷേ​​മ​​മ​​ന്വേ​​ഷി​​ക്കാ​​ത്ത ദി​​ന​​ങ്ങ​​ള്‍ എ​​ബി​​ക്കി​​ല്ല.

മ​​ര​​ങ്ങ​​ള്‍ കൂ​​ടു​​ത​​ല്‍ ന​​ട്ടും ഉ​​ള്ള​​വ​​യെ പ​​രി​​പാ​​ലി​​ച്ചും ഇ​​ന്ന് വ​​ന​​സ്ഥ​​ലി​​യെ ഒ​​രു നി​​ബി​​ഡവ​​ന​​വും പ്ര​​കൃ​​തി​​യു​​ടെ ഒ​​രു ആ​​വാ​​സ കേ​​ന്ദ്ര​​വു​​മാ​​ക്കി മാ​​റ്റി​​യി​​രി​​ക്കു​​ക​​യാ​​ണ്. എ​​ബി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ന​​ട​​ന്നു​വ​​രു​​ന്ന പ​​രി​​സ്ഥി​​തി പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ളു​​ടെ കേ​​ന്ദ്ര​​വും പ​​രി​​സ്ഥി​തി പ്ര​​വ​​ര്‍​ത്ത​​ക​​രു​​ടെ​​യും പ്ര​​കൃ​​തി സ്‌​​നേ​​ഹി​​ക​​ളു​​ടെ​​യും ഒ​​ത്തു​​കൂ​​ട​​ലും വ​​ന​​സ്ഥ​​ലി​​യാ​​ണ്.

Latest News

Corehub Up